തളിപ്പറമ്ബ് നഗരസഭയിലെ അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
അള്ളാംകുളം സ്ട്രീറ്റ് നമ്ബര്‍-14ലെ സക്കരിയ്യ-മുര്‍ഷിത ദമ്ബതികളുടെ മകന് നിദിഷ്(16)ആണ് മരിച്ചത്.ശനിയാഴ്ച്ചവൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്.നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു ഉടൻ നാട്ടുകാരില്‍ ചിലർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു..തളിപ്പറമ്ബ് സഹകരണ ആശുപത്രിയിലെ കാന്റീന് നടത്തിപ്പുകാരനാണ് തലശേരി കതിരൂര്സ്വദേശിയായ സക്കരിയ്യ.
നാദിഷിനെ ഉടന്‍ തന്നെ തളിപറമ്ബ്സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും . മരണമടയുകയായിരുന്നുമൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.