കണ്ണൂർ : കല്ല്യാണ ദിനത്തിൽ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കണ്ണൂക്കാരത്തി കുടുംബം
പെരുമ്പയിലെ കെ ഷംഷാദ് അലിയുടെ നിക്കാഹ് വേദിയിൽ വെച്ചാണ്
മുസ്ലിം ലീഗ് സ്വരൂപിക്കുന്ന വയനാട് ഫണ്ടിലേക്ക് പെരുമ്പ യിലെ പ്രമുഖ തറവാട് ആയ കണ്ണൂക്കാരത്തി കുടുംബം സംഭാവന നൽകിയത്. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കരീം ചേലേരി ക്ക് കെ ജമാൽ ഹാജി,തുക കൈമാറി.
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ,കാസർഗോഡ്. എം എൽ എ. എൻ എ നെല്ലിക്കുന്ന്, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, കാസർഗോഡ് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എ ഹമീദ് ഹാജി, കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിൻ , കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, എ ജീ സി ബഷീർ, കെ ഇ എ ബക്കർ
ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ കെ അഷ്റഫ് ,ഇക്ബാൽ കോയിപ്ര,ഷജീർ ഇക്ബാൽ, കെ. ഖലീൽ, റഹീസ് പെരുമ്പ, എ പി ഹാരിസ് , വി കെ പി ഇസ്മായിൽ,ഫായിസ് കവ്വായി, കെ പി മജീദ്,ഹംസ കാട്ടൂർ,ഹനീഫ ഏഴാം മൈൽ,ഫൈസൽ ചെറുകുന്നോൻ, , പി സി സിദ്ധീക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.