By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പത്ത് മുതല്‍ 50ലക്ഷം രൂപവരെ;  മൂന്ന് ദിവസം കൊണ്ട് വയനാടിനായി മുസ്ലീം ലീഗ് ശേഖരിച്ചത് 5.10കോടി കവിഞ്ഞു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > പത്ത് മുതല്‍ 50ലക്ഷം രൂപവരെ;  മൂന്ന് ദിവസം കൊണ്ട് വയനാടിനായി മുസ്ലീം ലീഗ് ശേഖരിച്ചത് 5.10കോടി കവിഞ്ഞു
Kerala

പത്ത് മുതല്‍ 50ലക്ഷം രൂപവരെ;  മൂന്ന് ദിവസം കൊണ്ട് വയനാടിനായി മുസ്ലീം ലീഗ് ശേഖരിച്ചത് 5.10കോടി കവിഞ്ഞു

MattulLive
Last updated: August 4, 2024 9:48 pm
MattulLive
1 Min Read
SHARE

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുനരധിവാസ ഫണ്ട് ശേഖരണം മൂന്ന് ദിവസം കൊണ്ട് തന്നെ 5.10 കോടി കവിഞ്ഞു.

പത്ത് രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് മണിക്കൂറില്‍ എത്തികൊണ്ടിരിക്കുന്നത്. പ്രത്യേക ആപ്പ് വഴിയാണ് തുകകള്‍ സ്വീകരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ നിന്നുമാത്രം 1.95 കോടി രൂപയാണ് പുനരധിവാസ ഫണ്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തുന്ന അതേ തുക ശേഖരിക്കാന്‍ മുസ്ലീം ലീഗിനായിട്ടുണ്ട്. ദുരന്ത ഭൂമിയായ വയനാടിന് വേണ്ടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്.

ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത വയനാട്ടില്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുമായി ചേര്‍ന്ന് പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക സമിതിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പുനരധിവാസ ഫണ്ട് വിജയിപ്പിക്കാന്‍ ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും പോഷക ഘടകങ്ങളുടെ കീഴ് ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. പരമാവധി വീടുകള്‍ കേന്ദ്രീകരിച്ച്‌ ധനസമാഹരണം നടത്തണം. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഫണ്ട് സമാഹരണത്തിന് ശാഖാ കമ്മിറ്റികള്‍ നേതൃത്വം നല്‍കണം. അതാത് രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് നിശ്ചിത സമയത്തിനകം സംസ്ഥാന കമ്മിറ്റിക്ക് തുക കൈമാറേണ്ടതാണ്.

നാട്ടിലുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ആപ്പ് വഴി സ്വന്തം യൂണിറ്റുകള്‍ തെരഞ്ഞെടുത്ത് പണമയയ്ക്കാവുന്നതാണ്.

ആഗസ്ത് 15ന് ഫണ്ട് സമാഹരണം അവസാനിപ്പിച്ച്‌ പുനരധിവാസ പാക്കേജ് അനുസരിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് ഉണ്ടായതെന്നും ദുരന്തത്തിന് ഇരയായവരെ ചേര്‍ത്തുപിടിക്കാന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും പി.എം.എ സലാം പറഞ്ഞു.

You Might Also Like

ചോദിച്ചിട്ടും പിതാവ് താക്കോല്‍ നല്‍കിയില്ല, മകൻ കാര്‍ വീട്ടുമുറ്റത്തിട്ട് കത്തിച്ചു

വിസിറ്റ് വിസക്കാരെ ജോലിക്ക് നിയമിച്ചാൽ കനത്ത പിഴ.

വെറും 1000 രൂപ കൊടുത്താല്‍ കിട്ടും അടിപൊളി വണ്ടി; 5000 രൂപയുടെ ഡിസ്‌കൗണ്ടും, ഉഗ്രൻ ഓണം ഓഫറുമായി യമഹ

ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക്  താൽക്കാലിക  താമസ സൗകര്യം ഒരു‌ക്കി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി

TAGGED:news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയനാകാത്ത എട്ട് മൃതദേഹം പുത്തുമലയില്‍ കൂട്ടത്തോടെ സംസ്കരിച്ചു.
Next Article ഉരുള്‍പൊട്ടി കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തിയപ്പോള്‍ 15 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ശരത് ബാബു ഇനി ചൂരല്‍മലയിലുള്ളവരുടെ മനസുകളില്‍ ജീവിക്കും.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്, ചോദിക്കാനെത്തിയ പൊലീസുകാര്‍ക്കും കിട്ടി

MattulLive MattulLive September 7, 2024
Kerala

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്

MattulLive MattulLive September 11, 2024
Kerala

കല്യാണങ്ങള്‍ക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്‌ക്കല്‍ അബ്ദുള്ള

MattulLive MattulLive August 17, 2024
Kerala

ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം

MattulLive MattulLive August 17, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account