ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നടക്കുന്ന പ്രക്ഷോഭത്തില്‍ മരണ സംഖ്യ 300 ആയി.
പൊലീസുകാരും ഡോക്ടർമാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ഒരറിയിപ്പ് ഉണ്ടാവും വരെ ബംഗ്ലാദേശിലേക്ക് പോവരുതെന്ന് നിർദേശം നല്കി.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ ബന്ധുക്കള്‍ക്ക് സർക്കാർ ജോലികളില്‍ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു.
സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും ഇതേവിഷയമടക്കം ഉന്നയിച്ചാണു പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം. അക്രമം പടർന്നതോടെ രാജ്യത്താകെ ഇന്നലെ വൈകിട്ട് ആറു മുതല്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി.