വയനാട്: ആറാം ദിനം ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചില്‍ തുടങ്ങി. ചാലിയാറില്‍ നിന്നുള്ള സംഘം സൂചിപ്പാറ വരെ എത്തും.
ദുരന്തം ഉണ്ടായ മുണ്ടക്കൈയില്‍ നശിച്ചത് 540 വീടുകളാണ്. ചൂരല്‍മലയില്‍ 600, അട്ടമലയില്‍ 68 വീടുകളും ഉരുള്‍ കൊണ്ടുപോയി.
ഉരുള്‍പൊട്ടല്‍ ബാധിച്ച കെട്ടിടങ്ങള്‍ 348. ഒലിച്ചുപോയ കൃഷിയിടം 3700 ഏക്കർ. കൃഷി നശിച്ചത് 1546 ഏക്കറിലേത്. ഇതുവരെ കണക്കാക്കിയ കാർഷിക നഷ്ടം 21.11 കോടി രൂപയാണ്.