ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം കണ്ടെത്തിയ മൃതദേഹം അർജുന്‍റേത് ആകാൻ സാധ്യതയില്ലെന്ന് പോലീസ്. ലഭിച്ചത് മൂന്ന് ദിവസം മുമ്ബ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് പോലീസിന്‍റെ നിഗമനം.
കുംട്ടയില്‍ കടലില്‍ ഇതുവരെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ വിവരം മാത്രമാണ് ഇതുവരെയുള്ളത്. തെരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഷിരൂരില്‍നിന്ന് 60 കിലോമീറ്റർ അകലെയാണ് നേരത്തെ മൃതദേഹം കണ്ടെത്തിയത്. പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുടെ സംഘത്തിലുള്ള ആളാണ് മൃതദേഹം കണ്ടെത്തിയത്. കടല്‍ത്തീരത്ത് അകനാശിനി ബഡ മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
കടലില്‍ രണ്ടിടത്തായി ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് നിലവില്‍ തെരച്ചില്‍ നടക്കുന്നുണ്ട്.
ഇത് അർജുന്‍റെ മൃതദേഹമാണെന്നായിരുന്നു സംശയം. എന്നാല്‍ പ്രദേശത്തുനിന്ന് ഒരു മത്സ്യതൊഴിലാളിയെ കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. മൃതദേഹം ഇയാളുടേതാണോ എന്ന കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല