കണ്ണൂർ സെൻട്രല്‍ ജയിലില്‍ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കണ്ണൂർ സ്വദേശി മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്.
സഹതടവുകാരന്റെ അടിയേറ്റാണ് കരുണാകരൻ മരിച്ചത്. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊലപാതകത്തില്‍ കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജയിലില്‍ അന്വേഷണം ആരംഭിച്ചു.