കുട്ടികളുടെ ഡോക്ടറായ കഫീല്‍ ഖാനെ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ മലയാളികളടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജയില്‍ മോചിതനായപ്പോള്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ നൂറ്റാണ്ടിലെ വലിയ ദുരന്തമാണെന്ന് കഫീല്‍ ഖാൻ പറഞ്ഞു. ഗ്രാമങ്ങള്‍ പൂർണമായും നശിച്ചു, നൂറുകണക്കിന് പേരെ കാണാതായി, നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരങ്ങള്‍ ക്യാമ്ബിലാണ് താമസിക്കുന്നത്.
സർക്കാറും സൈന്യവും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ശിശുരോഗ വിദഗ്ധനെന്ന നിലയില്‍ അവിടെയുള്ള കുട്ടികളെ സേവിക്കാൻ ഞാൻ ഉടൻ കേരളത്തിലേക്ക് പോകും. കേരളത്തില്‍നിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന് അല്പമെങ്കിലും തിരിച്ചുകൊടുക്കണം…’ -അദ്ദേഹം പറഞ്ഞു
2017ല്‍ ബി.ആർ.ഡി മെഡിക്കല്‍ കോളജില്‍ 60ലേറെ കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്സിജൻ ക്ഷാമത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തിയതോടെയാണ് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാൻ യോഗി സർക്കാറിന്റെ കണ്ണിലെ കരടായത്. അടിയന്തര ഓക്സിജൻ സിലിണ്ടറുകള്‍ ക്രമീകരിച്ചാണ് അദ്ദേഹം അന്ന് ഒരുപാട് കുരുന്നുകളെ രക്ഷിച്ചത്.
സംഭവത്തില്‍ ഒമ്ബത് ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരില്‍ നടപടി നേരിട്ടിരുന്നു. എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍ രക്ഷാപ്രവർത്തനം നടത്തിയ കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്ബത് മാസം ജയിലില്‍ അടക്കുകയും ചെയ്തു.
2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യു.പി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് പുനരന്വേഷണം ആരംഭിച്ചു.
കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർക്കാർ പിന്നീട് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, അലിഗഢ് സർവകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ യു.പി സർക്കാർ വീണ്ടും തടവിലിട്ടു. മാസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്.