തളിപ്പറബ്: എം എസ് എഫ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂളിന് സമീപം വെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അക്രമം നടന്നത്.
മെമ്ബര്‍ഷിപ് കാംപയ്‌ന്റെ ഭാഗമായി പ്രവര്‍ത്തിച്ച എം എസ് എഫ് പ്രവര്‍ത്തകരെ സ്‌കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം സ്‌കൂളിലെത്തിയത്. ഈ സമയത്ത് പുറത്ത് നിന്നെത്തിയ എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തസ്ലീമിനെ ഹെല്‍മെറ്റ് കൊണ്ടും വടികൊണ്ടും മര്‍ദിച്ചുവെന്നാണ് പരാതി.
കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ 30 വര്‍ഷമായി തുടര്‍ന്ന എസ് എഫ് ഐ കുത്തക തകര്‍ക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ പ്രതികാരമായിട്ടാണ് തസ്ലീമിനെ ക്രൂരമായി മര്‍ദിച്ചതെന്നും പൊലീസ് തക്കസമയത്ത് സ്ഥലത്തെത്തിയതുകൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെടാനായതെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി ആരോപിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് പിവി സജീവന്‍, മുസ്ലിംലീഗ് പരിയാരം പഞ്ചായത്ത് കമിറ്റി പ്രസിഡന്റ് പിവി അബ്ദുല്‍ ശുക്കൂര്‍, കെ എസ് വൈ എഫ് സംസ്ഥാന ജന.സെക്രടറി സുധീഷ് കടന്നപ്പള്ളി, ഇബ്രാഹിംകുട്ടി തിരുവെട്ടൂര്‍, നജ് മുദ്ദീന്‍ പിലാത്തറ എന്നിവരും മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തസ്ലീമിനെ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടരുന്നുവെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് എം എസ് എഫിന്റെ ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തിന് നേരേ നടന്ന ആക്രമമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരിയും ജെനറല്‍ സെക്രടറി കെടി സഹദുള്ളയും ആരോപിച്ചു.
മെമ്ബര്‍ഷിപ് കാംപയ് നുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് നടന്ന പരിപാടിയില്‍ പങ്കെടുത്ത എം എസ് എഫിന്റെ വിദ്യാര്‍ഥികളെ കടന്നപ്പള്ളി ഹൈസ്‌കൂളില്‍ തടഞ്ഞുവെച്ചതറിഞ്ഞ് അവിടെയെത്തിയ തസ്ലീം അടിപ്പാലത്തിന് നേരെയാണ് പുറത്തുനിന്നു വന്ന എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഹെല്‍മെറ്റും മറ്റ് മാരകായുധങ്ങളുമായി ആക്രമം അഴിച്ചുവിട്ടതെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. മര്‍ദനത്തില്‍ പരുക്കേറ്റ തസ്ലീമിനെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്