ദുബൈ : പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ക്ക് വേഗം ഉറപ്പു വരുത്തണമെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ ഇന്ത്യൻ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയില്‍ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് മരണം സംഭവിച്ചാല്‍ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
എംബസി മുഖേന അർഹരായവർക്ക് ലഭിക്കുന്ന സാമ്ബത്തിക സഹായത്തിനു വേണ്ട രേഖകള്‍ ലഭ്യമാകാനുണ്ടാകുന്ന കാലതാമസം പ്രയാസമുണ്ടാക്കുന്നതായും നേതാക്കള്‍ ബോധിപ്പിച്ചു. ബി.എല്‍.എസ് മുഖേന പാസ്പോർട്ട് പുതുക്കുന്നതിന് നടത്തുന്ന ഓണ്‍ലൈൻ അപ്പോയിൻമെൻറ് എളുപ്പത്തിലും വേഗത്തിലുമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്ബി നിവേദനം കൈമാറി. സംസ്ഥാന ഭാരവാഹികളായ ഹസൻ ചാലില്‍, അഡ്വ. ഖലീല്‍ ഇബ്രാഹിം, റഈസ് തലശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു