സേവന രംഗത് പകരം വെക്കാനില്ലാത്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആഹ്വാനപ്രകാരം വയനാട് ദുരിതാശ്വാസ നീതിയിലേക്കുള്ള ബഹ്‌റൈൻ പരിയാരം സി എച് സെന്റർ വിഹിതം ചാപ്റ്റർ ചെയർമാൻ ഹാരിസ് ഏഴോം ജില്ല ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലത്തിന് കൈമാറി.
ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടി സെക്രെട്ടറി ലത്തീഫ് പൂമംഗലം ,ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ജില്ല ഓർഗനൈസിംഗ് സെക്രെട്ടറി ഫൈസൽ ഇസ്മായിൽ ,ജില്ല സെക്രട്ടറി നാസർ മുല്ലാലി , വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് അദ്‌ലിയ ഫൈസൽ വട്ടപ്പൊയിൽ തുടങ്ങിയവരും ചാപ്റ്റർ ഭാരവാഹികളായ ബാദുഷ,അബ്ദുല്ല എവി, തുടങ്ങിയവരും ബഹ്‌റൈൻ കെഎംസിസി നേതാവ് കുട്ടൂസ മുണ്ടേരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
50000 രൂപയുടെ ധനസഹായത്തിന് പുറമെ വയനാട് മേഖലയിലെ സേവന പ്രവർത്തനത്തിനിടയിൽ സി എച് സെന്റർ വളന്റിയറിനുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ ചികിത്സാ ചിലവും പരിയാരം സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുത്തു.