പാലക്കാട്: കൂറ്റനാട് അല്‍ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് സംഭവം.
കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് ഉടൻതന്നെ വിദ്യാർത്ഥിയെ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ10 മണിയോടെ മരിക്കുകയായിരുന്നു.
തൃശ്ശൂർ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കറുകപുത്തൂർ ഇഞ്ചീരിവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനാണ്.
സഹോദരങ്ങള്‍ റാഷിഫ് മിഥിലാജ്, മുഹമ്മദ് ദിനൂസ്. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂർ ജുമാ മസ്ജിദില്‍ നടന്നു.