മുട്ടിൽ: മുട്ടിൽ മാണ്ടാട് ജിഎൽപി സ്‌കൂളിലെ ക്യാമ്പിൽ നിന്ന് പഞ്ചായത്ത് മെമ്പർമാർ ഭക്ഷണ കിറ്റ് മോഷ്ടിച്ചു എന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചുള്ള സിപിഎം പ്രചാരണം വ്യാജവും, വ്യക്തിഹത്യയും,തെറ്റി ദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോപണ വിധേയരായ മെമ്പർമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുട്ടിൽ പഞ്ചായത്ത് മെമ്പർമാരായ നസീമ മങ്ങാടൻ, ബിന്ദു മോഹനൻ എന്നിവരാണ് ആരോപണം നിഷേധിച്ച് രംഗത്ത് വന്നത്.
ജൂലൈ 30 ആം തീയതി ആരംഭിച്ച ക്യാമ്പ് ആഗസ്‌ത് 5 നായിരുന്നു സമാപിച്ചത്. ക്യാമ്പ് അവസാനിക്കുമ്പോൾ ബാക്കിയായി ഭക്ഷണ കിറ്റുകളുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ വിളിച്ചു അറിയിക്കുകയും, അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം കിറ്റുകൾ മാറ്റുന്ന തിനിടയിൽ സിപിഎം പ്രവർത്തകർ എത്തി മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിഡിയോ ചിത്രീകരിക്കുകയായിരുന്നെന്ന് ഇവർ പറയുന്നു.