വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വീണ്ടും കനത്ത മഴ. താല്‍ക്കാലികമായി നിർമിച്ച പാലം വെള്ളത്തില്‍ മുങ്ങി.
തുടർച്ചയായി രണ്ട് മണിക്കൂർ മഴ പെയ്തതാണ് പുഴയില്‍ വെള്ളം ഉയരാൻ കാരണമായത്.
കുത്തൊഴുക്കില്‍ താല്‍ക്കാലികമായി നിർമിച്ച പാലത്തില്‍ ഒരു പശു കുടുങ്ങിക്കിടക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് പശുവിനെ കരയ്ക്കെത്തിച്ചത്.
പശുവിന്‍റെ കഴുത്തിലെ കയർ പാലത്തില്‍ കുടുങ്ങിയതാണ് പശു വെള്ളത്തില്‍ അകപ്പെടാൻ കാരണം. യന്ത്രങ്ങള്‍ എത്തിച്ച് പാലത്തിന്‍റെ ഒരു വശം മുറിച്ചുമാറ്റിയാണ് പശുവിനെ കരയ്ക്കെത്തിച്ചത്.
കരയ്ക്കെത്തിച്ച പശു അവശനിലയിലാണ്. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെത്തി തുടർ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.