ജീവിതത്തിന്റെ നിറങ്ങളും, സ്വപ്നങ്ങളും നഷ്ടപെട്ട് ജീവൻ മാത്രം ബാക്കിയായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രാദേശങ്ങളിലെ സഹോദരങ്ങൾക്കായുള്ള മാട്ടൂലിന്റെ കാരുണ്യ കുത്തൊഴുക്ക് എട്ട് ലക്ഷവും കടന്ന് പ്രവഹിക്കുകയാണ്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷവും, രണ്ടാം ഘട്ടത്തിൽ ഏഴ് ലക്ഷവും, ഇപ്പോൾ എട്ട് ലക്ഷം കടന്ന്
മാട്ടൂലെന്ന കരുണ നാടിന്റെ വറ്റാത്ത നീരുറവ പ്രവഹിക്കുകയാണ്.
മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളുടെ നേതൃത്തത്തിലാണ് ഫണ്ട് സമാഹരണം നടക്കുന്നത്.
ഫണ്ട് സമാഹരണത്തിൽ തെക്കുംബാട് നാലാം വാർഡും, മാട്ടൂൽ സൗത്ത് പത്താം വാർഡും, മാട്ടൂൽ നോർത്ത് രണ്ടാം വാർഡുമാണ് ലക്ഷത്തിന് മുകളിൽ രൂപ സമാഹരിച്ച് മുന്നിലുള്ളത്.
ഫണ്ട് സമാഹരത്തിൽ സജ്ജീവ ഇടപെടൽ നടത്തുന്ന എല്ലാ വാർഡ് കമ്മിറ്റികൾക്കും, പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.
ഈ സധുദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി……