വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നിയോഗിച്ച ഉപസമിതിയുടെ പ്രത്യേക യോഗം ഇന്നലെ മേപ്പാടിയില്‍ നടന്നു.പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ പങ്കെടുത്ത യോഗത്തില്‍ പ്രദേശത്തെ യുവാക്കള്‍ക്ക് വിദേശത്ത് ജോലി നല്‍കാനുള്ള ആലോചനകള്‍ നടന്നു.
താല്പര്യമുള്ള യുവാക്കളെ കണ്ടെത്തി അവരുടെ കഴിവിനും യോഗ്യതക്കും അനുസരിച്ച ജോലി തരപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, ഉപസമിതി അംഗങ്ങളായ ടി.പി.എം ജിഷാന്‍, പി. ഇസ്മയില്‍ തുടങ്ങിയവരും സംബന്ധിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഉപസമിതി അടുത്ത ദിവസങ്ങളിലും പ്രത്യേക യോഗങ്ങള്‍ ചേരും.