സ്യൂട്ട്കേസിൽ സൂക്ഷിച്ചത് അത്രയേറെ അമൂല്യമായതാണ്
2009 ലെ രണ്ട് ചിന്ദ്രിക പേപ്പർ ആ പെട്ടിയിൽ ഉണ്ട് പിന്നെ അയാളുടെ യുവത്വം അടയാളപെടുത്തിയ സംഘടന SK SSF ന്റെ അർദ്ധ ചന്ദ്രതാരാങ്കിത ഹരിത നീലിമ ധവള പതാക മടക്കി ഒരു അറയിൽ ഉണ്ട്.
ചന്ദ്രിക നിവർത്തി 2009 ഫെബ്രുവരി കോഴിക്കോട്ട് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണ ജൂബിലി സമ്മേളനഭാഗമായി 50പതാക വാനിലുയർന്ന തലകെട്ടാണ് ഉള്ള് മറിച്ചു
പാണകാടിന്റെ പാരമ്പര്യം പറയുന്ന അര പേജ്.
രണ്ടാമത്തെ ചന്ദ്രിക നിവർത്തി kt മാനു മുസ്ലിയാർ വഫാത്തായ വിവരം, ഉസ്താദിന്റെ ജീവിതം, ഉസ്താദിന്റെ കർമ്മ മണ്ഡലം അങ്ങനങ്ങനെ കോളങ്ങൾ ചിത്രങ്ങൾ വരികൾ ചന്ദ്രികയുടെ ഉള്ളും പുറവും സമസ്തയും മാനു മുസ്ലിയാരും നിറഞ്ഞു നിന്ന പത്രം
അയാൾ 16വർഷമായി സൂക്ഷിച്ചു വെച്ചിരിക്കുന്നതിന് മഴ കിബ്റ് കാണിച്ചതാണ് ഇന്ന് എന്റെ കയ്യിൽ വന്നത് .
ജീവിച്ചിരുന്നു എന്ന് പറയാനങ്കിലും ഒരു ജീവനെങ്കിലും ബാക്കിവെക്കാൻ പോലും കരുണയില്ലാത്ത കലക്ക് വെള്ളം പാഞ്ഞു പോയത് അവരെയും കൊണ്ടാണ്.
സൂക്ഷിപ്പിനൊന്നും സംരക്ഷണം നൽകാത്ത മഹാ ദുരന്തത്തിൽ പൊലിഞ്ഞുപോയ ജീവനുകൾക്ക് ശഹീദിന്റെ കൂലി നൽകട്ടെ…
✒️abbas CH W/G and SKSSF