1906-ൽ, സ്വദേശി ബഹിഷ്‌കരണ സമരകാലത്ത്, ഇന്ത്യയുടെ ഒരു പതാക കൽക്കട്ടയിലെ പാർസി ബഗാൻ സ്ക്വയറിൽ ആദ്യമായി ഉയർത്തപ്പെട്ടു 1907-ൽ, ചെറിയ മാറ്റങ്ങളോടെ സമാനമായ ഒരു പതാക മാഡം ഭിക്കാജി കാമ പാരീസിൽ ഉയർത്തി\nഈ പതാക തന്നെ ബെർലിനിലെ ഒരു സോഷ്യലിസ്റ്റ് സമ്മേളനത്തിലും പ്രദർശിപ്പിച്ചിരുന്നതിനാൽ ഈ പതാക ബെർലിൻ കമ്മിറ്റി ഫ്ലാഗ് എന്നും അറിയപ്പെടുന്നുണ്ട്.
1917-ൽ, ഹോം റൂൾ മൂവ്‌മെൻ്റിൻ്റെ ഭാഗമായി, ആനി ബസൻ്റും, ബാലഗംഗാധര തിലകും മറ്റൊരു പതാക ഉയർത്തി. കൊളോണിയൽ സാമ്രാജ്യത്തിനുള്ളിൽ ഇന്ത്യക്കാർക്ക് സ്വയംഭരണാധികാരത്തെയായിരുന്നു ഈ പതാക സൂചിപ്പിച്ചിരുന്നത്.1921-ൽ വിജയവാഡയിലെ കോൺഗ്രസ് സമ്മേളനത്തിൽ പിംഗളി വെങ്കയ്യ എന്ന യുവ സ്വാതന്ത്ര്യ സമര സേനാനി മഹാത്മാഗാന്ധിയുടെ മുന്നിൽ പുതിയ ഒരു പതാകയുടെ ഡിസൈൻ അവതരിപ്പിച്ചു.
ഇന്ത്യയിൽ ഐക്യത്തോടെ ജീവിക്കുന്ന സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് നിറങ്ങളും രാജ്യത്തിൻറെ പുരോഗതിയെ സൂചിപ്പിക്കുന്ന ചർക്കയും മധ്യഭാഗത്ത് ഉണ്ടായിരുന്നു 1931-ൽ പിംഗളി വെങ്കയ്യയുടെ പതാക ചെറിയ പരിഷ്കാരത്തോടെ അംഗീകരിച്ചുകൊണ്ട് ഒരു ഔപചാരിക പ്രമേയം പാസാക്കി.