ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റ് തനിച്ച് ഭരിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിലവില്‍ ബൊലേറോ, സ്കോർപിയോ, XUV700, ഥാർ മോഡലുകളുടെയെല്ലാം വില്‍പ്പനയില്‍ കുതിക്കുന്ന കമ്ബനി ആവനാഴിയില്‍ പുതിയൊരു അസ്‌ത്രം കൂടി ചേർത്തിരിക്കുകയാണ്.
മറ്റേതുമല്ല, വണ്ടിഭ്രാന്തൻമാർ ഒന്നടങ്കം കാത്തിരുന്ന ഥാർ റോക്‌സ് എന്ന 5-ഡോർ ഥാറാണ് മഹീന്ദ്ര വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വരവ് മുമ്ബേ തന്നെ ഏവരും അറിഞ്ഞുവെങ്കിലും വില പ്രഖ്യാപനത്തോടെ ഫ്യൂസ് പോയത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടേതാവും. ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റില്‍ പതറുന്ന ജിംനിയുടെ പെട്ടിയിലെ അവസാന ആണിയാണ് ഥാർ 5-ഡോറിന്റെ വരവ്.
12.99 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോറിന്റെ പെട്രോള്‍ ബേസ് മോഡലിന് വരുന്ന പ്രാരംഭ വില. അതേസമയം ഡീസല്‍ പതിപ്പുകള്‍ക്ക് യഥാക്രമം 13.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. RWD, 4X4 വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നതെങ്കിലും നിലവില്‍ എസ്‌യുവിയുടെ RWD ലൈനപ്പിനായുള്ള വിലകള്‍ മാത്രമാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.
MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളില്‍ ഥാർ റോക്‌സ് ലഭ്യമാണ്. വിലയുടെ കാര്യത്തിലേക്ക് വന്നാല്‍ MX1 പെട്രോള്‍ മാനുവലിന് 12.99 ലക്ഷം, MX3 ഓട്ടോമാറ്റിക് പെട്രോളിന് 14.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഡീസലിലേക്ക് വന്നാല്‍ MX1 പതിപ്പിന് 13.99 ലക്ഷം, MX3 മാനുവലിന് 15.99 ലക്ഷം, AX3L മാനുവലിന് 16.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
അതേസമയം മഹീന്ദ്ര ഥാർ റോക്‌സ് RWD ടോപ്പ് എൻഡ് MX5 ഓട്ടോമാറ്റിക്കിന് 18.99 ലക്ഷം AX7L മാനുവലിന് 18.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. എസ്‌യുവിയുടെ ഏറ്റവും പുതിയ 5-ഡോർ മോഡലിന്റെ ബുക്കിംഗ് ഒക്ടോബർ മൂന്നിന് ആരംഭിക്കും. അതേസമയം ഡെലിവറി ദസറ മുതല്‍ അതായത് ഒക്ടോബർ 12-ന് തുടങ്ങുമെന്നുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
സ്റ്റാൻഡേർഡായി ഒരു റിയർ-വീല്‍ ഡ്രൈവ് ലേഔട്ടിനൊപ്പമാണ് എസ്‌യുവി വരുന്നതെങ്കിലും ഫോർ-വീല്‍ ഡ്രൈവ് സെറ്റപ്പ് മുൻനിര വകഭേദങ്ങളോടൊപ്പം പിന്നീട് അവതരിപ്പിക്കും. ഥാർ റോക്‌സിന് മൊത്തത്തില്‍ 4,428 mm നീളവും 1,870 mm വീതിയും 1,928 mm ഉയരവും 2,850 mm വീല്‍ബേസുമാണുള്ളത്. പുതിയ M-ഗ്ലൈഡ് പ്ലാറ്റ്‌ഫോമിലാണ് ലൈഫ് സ്റ്റൈല്‍ ഓഫ്-റോഡർ എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.
ഓഫ്-റോഡിംഗ് കഴിവുകള്‍ വർധിപ്പിക്കുന്നതിനായി ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ്ങിനൊപ്പം ഡബിള്‍ വിഷ്‌ബോണ്‍ ഫ്രണ്ട്, പെൻ്റ ലിങ്ക് റിയർ സസ്‌പെൻഷൻ എന്നിവ പോലുള്ള ഫീച്ചറുകളോടെയാണ് ഥാർ റോക്‌സ് ഒരുക്കിയിരിക്കുന്നതെന്നും മഹീന്ദ്ര പറയുന്നു. ഒപ്പം വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ ഷാസി അതിൻ്റെ മുൻഗാമിയേക്കാള്‍ 18 ശതമാനം ഭാരം കുറഞ്ഞതാണെന്നും കൂടുതല്‍ കാഠിന്യം വാഗ്ദാനം ചെയ്യുമെന്നും കമ്ബനി പറയുന്നു.
2.0 ലിറ്റർ ടർബോ പെട്രോള്‍ അല്ലെങ്കില്‍ 2.2 ലിറ്റർ ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഒന്നിലധികം ട്യൂണുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലുമാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. ഫോർ വീല്‍ ഡ്രൈവിൻ്റെ ഓപ്ഷൻ ഡീസല്‍ എഞ്ചിനിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
2.0 പെട്രോള്‍ മൂന്ന് ട്യൂണുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ബേസ് മോഡലില്‍ 150 bhp, 330 Nm torque എന്നിങ്ങനെ ഒരുക്കിയപ്പോള്‍ ഉയർന്ന വേരിയൻ്റുകള്‍ക്ക് 160 bhp കരുത്തില്‍ പരമാവധി 330 Nm torque വരെ നിർമിക്കാനാവും. പെട്രോള്‍ ഓട്ടോമാറ്റിക് ഇതിനിടയില്‍ കൂടുതല്‍ ശക്തമാണ്. 174 bhp പവറില്‍ 380 Nm torque ആണ് ഇത് നിർമിക്കുന്നത്.
അതേസമയം 2.2 ഡീസല്‍ മാനുവല്‍ 150 bhp, 330 Nm അല്ലെങ്കില്‍ ശക്തമായ 172 bhp, 370 Nm torque എന്നിവയോടെയൊണ് വരുന്നത്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം MX5, AX5 L, AX7 L വേരിയൻ്റുകളില്‍ ഫോർ വീല്‍ ഡ്രൈവ് ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാം.
ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ബേസ് MX1 മോഡലിന് പോലും 6 എയർബാഗുകള്‍, ESC, ഹില്‍ സ്റ്റാർട്ട് അസിസ്റ്റ്, ഹില്‍ ഡിസൻ്റ് കണ്‍ട്രോള്‍, ട്രാക്ഷൻ കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെൻ്റുകള്‍, ഫ്രണ്ട് ആൻഡ് റിയർ പവർ വിൻഡോകള്‍ എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകള്‍ ലഭിക്കും.
കീലെസ് ഗോ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എല്‍ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്ബുകള്‍. പവർഡ് ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS, ഓട്ടോ ഹെഡ്‌ലാമ്ബും വൈപ്പറുകളും, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഹർമൻ കാർഡണ്‍ ഓഡിയോ സിസ്റ്റം എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളാണ് ടോപ്പ് വേരിയൻ്റിലുള്ളത്. കൂടുതല്‍. രസകരമാക്കാൻ എല്ലാ AX സീരീസ് മോഡലുകള്‍ക്കും ലെവല്‍ 2 ADAS, കണക്റ്റഡ് കാർ സാങ്കേതികവിദ്യയും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുമുണ്ട്.