കോഴിക്കോട് : വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയ റിബേഷ് രാമകൃഷ്ണനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ പരാതി നല്‍കിയത്.
അധ്യാപകനായി ജോലി ചെയ്യുന്ന റിബേഷ് സ്ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തവരില്‍ ഒരാളാണെന്ന് പോലിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വെളിച്ചം നല്‍കേണ്ട അധ്യാപകന് സമൂഹത്തില്‍ വര്‍ഗീയ വിഭജനമുണ്ടാക്കി. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. വകുപ്പ് തല നടപടി വേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു.
അധ്യാപക പദവിയില്‍ തുടരാന്‍ റിബേഷ് അര്‍ഹനല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണനാണ് എന്നാണ് പോലിസിന്റെ കണ്ടെത്തല്‍.