കണ്ണമംഗലം (മലപ്പുറം): മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണത്തില്‍നിന്ന് പിതാവ് അരലക്ഷംരൂപ മുസ്ലിംലീഗിന്റെ വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവനയായി നല്കി.
പൂച്ചോലമാട് സ്വദേശി പുള്ളിശ്ശേരി നസീറാണ് മകള്‍ നിഹ്മ നസ്രീന്റെയും മുഹമ്മദ് അഷ്റഫിന്റേയും വിവാഹദിവസം പണം ദുരന്തബാധിതർക്കായി കൈമാറിയത്.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. തുക ഏറ്റുവാങ്ങി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പൂകുത്ത് മുജീബ്, ജനറല്‍സെക്രട്ടറി ഇ.കെ. മുഹമ്മദ്കുട്ടി, ട്രഷറർ അരീക്കൻ കുഞ്ഞുട്ടി, പുള്ളാട്ട് ഷംസു, നെടുമ്ബള്ളി സെയ്തു, പുള്ളിശ്ശേരി മുഹമ്മദ്കുട്ടി ഹാജി, കാപ്പൻ ഹനീഫ, കാപ്പൻ മൊയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു