കോഴിക്കോട് | കോഴിക്കോട് ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറിലാണ് പുഴുവിനെ കിട്ടിയത്.
ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇരുവരും ചൊവ്വാഴ്ചയാണ് ബര്‍ഗര്‍ കഴിച്ചത്.രണ്ട് ബര്‍ഗര്‍ ആണ് വാങ്ങിയിരുന്നത്.ഇതില്‍ ഒന്ന് പൂര്‍ണമായും യുവതികള്‍ കഴിച്ചിരുന്നു. രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ ബര്‍ഗര്‍ പരിശോധിച്ചതോടെയാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബര്‍ഗര്‍ തിരിച്ചേല്‍പ്പിച്ചു.
എന്നാല്‍ ഇന്നലെയോടെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതികള്‍ ചേവായൂര്‍ പോലീസിലും കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലും പരാതി നല്‍കിയിട്ടുണ്ട്.