മാട്ടൂൽ : ‘മുഫ്തി മാട്ടൂൽ’ മേഖലയിലെ ബിരുദം, ബിരുദാനന്തര ബിരുദം, എന്നിവയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച് നാടിന് അഭിമാനമായി മാറിയ
അബ്സാർ അബ്ദുള്ള ടി, മുഹമ്മദ് അസ്ലഹ്, സ്നേഹ സോമൻ, സനൂദ സമദ് കെ, ഷംന കെപി, എന്നിവരെയാണ് സ്വാതന്ത്ര്യം ദിനത്തിൽ മുഫ്തി മാട്ടൂൽ ഓഫീസിൽ വെച്ച് അനുമോദിച്ചത്.
വിജയികൾക്കുള്ള ഉപഹാരങ്ങൾ പി ഹനീഫ് മാസ്റ്റർ സമ്മാനിച്ചു.
മുഫ്തി ചെയർമാൻ സമദ് പോതിരകത്ത് അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി നൗഷാദ് എസ്, സക്കരിയ കെവി എന്നിവർ ആശംസയും, ഷാഫി എ നന്ദിയും പറഞ്ഞു.