ഇരിട്ടി : കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ ആണ് രണ്ടുപേർ വെട്ടേറ്റു മരിച്ചത്
പനച്ചിക്കടവത്ത് പി കെ അലീമ (53) മകൾ സെൽമ (30) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് വെട്ടിയത്.
സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്.
ഷാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പേരാവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.