അബുദബി | അബൂദബിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ് യുവാവ് മരിച്ചു.
കേരളത്തിന്റെ അതിർത്തി പ്രദേശമായ ദക്ഷിണ കർണാടകയിലെ ഉള്ളാളം പറ്റോരി സ്വദേശി ഉമ്മറിന്റെ മകൻ നൗഫല്‍ (26) ആണ് മരിച്ചത്.
അബൂദബിയിലെ സ്വകര്യ കമ്ബനിയില്‍ എ സി ടെക്നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെയാണ് അപകടം.
മാതാവ്: മറിയുമ്മ. സഹോദരങ്ങള്‍: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന.
ബനിയാസ് കേന്ദ്രീയ മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു