തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ കുത്തിക്കൊന്നു. ബീമാപള്ളി കടപ്പുറത്താണ് സംഭവം. ഷിബിലി എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ഇരുപത്തിരണ്ടുകാരനായ ഹിജാസ് ആണ് കൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍.
മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്ബ് ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു.
ബീമാപള്ളി കടപ്പുറത്തിന് സമീപമുള്ള ഇടവഴിയില്‍ വച്ചാണ് ഷിബിലിക്ക് കുത്തേറ്റത്. ഉടൻ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവില്‍പ്പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി.