ഷാർജ: ചാവക്കാട് ചേറ്റുവ കടവിന് കിഴക്ക് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണിയുടെ മകൻ മിദിലാജ് (33) ഷാർജയില്‍ മരിച്ചു.
ഷാർജ മുവൈലയില്‍ വാഹനത്തിനകത്ത് ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. വണ്‍ സോണ്‍ കമ്ബനിയില്‍ സെയില്സ്മാൻ കം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അജ്മാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനായിരുന്നു. 15 വർഷമായി യു.എ.ഇയിലുള്ള മിദി ലാജ്, നാട്ടില്‍ ഗൃഹപ്രവേശനം കഴിഞ്ഞു തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ. ഉമ്മ ഉമൈറ. ഭാര്യ സഹല. മകൻ സമ്രാൻ (3).
നാട്ടിലെത്തിക്കുന്ന മൃതദേഹം ചേറ്റുവ ജുമുഅത്ത് പള്ളി ഖ ബർസ്ഥാനില്‍ മറവു ചെയ്യും.