കിളിമാനൂർ: ഏണിയില്‍ നിന്ന് വീണ 18കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിളിമാനൂരില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്.
അടയമണ്‍ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പൊതുചന്തയില്‍ വില്‍ക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ ബിജേഷിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിളിമാനൂർ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.