ബഹ്റൈൻ : ജീവകാരുണ്യ പ്രവർത്തനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബഹ്‌റൈൻ കെഎംസിസിക്ക്
ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് 2024 അവാർഡും വളണ്ടിയറിങ് പാസ് സർട്ടിഫിക്കറ്റും ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറിയിൽ നിന്നും കെഎംസിസി ആക്ടിങ് ജനറൽ സെക്രെട്ടറി ഗഫൂർ കൈപ്പ മംഗലം വൈസ് പ്രസിഡന്റ് എ.പി ഫൈസൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി
കെഎംസിസി ബഹ്‌റൈൻ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് അവാർഡ് ലഭിച്ചത്
മനാമ സൂഖ് ദുരന്തത്തെ തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ചു നടത്തിയ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങൾ ബഹ്‌റൈൻ സർക്കാരിൽ നിന്നും നേരത്തെ പ്രത്യേകം പ്രശംസ നേടിയിരുന്നു
കൂടാതെ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു നിരന്തരം നടത്തുന്ന രക്ത ദാന പ്രവർത്തനങ്ങൾ മറ്റു വ്യത്യസ്തങ്ങളായ നിരവധി സേവന കാരുണ്യ പ്രവർത്തങ്ങൾ ഈ അവാർഡ് ലഭിക്കാൻ കാരണമായി