കണ്ണൂർ: ഫുട്ബോള്‍ ആവേശത്തിന് ഹരം പകർന്ന് ചലച്ചിത്ര നടൻ ആസിഫ് അലി നേതൃത്വം നല്കുന്ന കണ്ണൂർ വാരിയേഴ്സിന്റെ ഒരുക്കങ്ങള്‍ പൂർത്തിയാക്കി.
കേരള സൂപ്പർ ലീഗില്‍ പോരാട്ടത്തിനിറങ്ങുന്ന കണ്ണൂർ വാരിയേഴ്സിന്റെ തീം സോങ് പ്രകാശനവും ജഴ്സി പ്രദർശനവും കളിക്കാരെയും കോച്ചിനെയും പരിചയപ്പെടുത്തലും നടന്നു. കണ്ണൂർ ഇ.കെ. നായനാർ അക്കാദമി ഹാളില്‍ ആണ് പരിപാടി നടന്നത്.
ചലച്ചിത്ര നടനും നിർമാതാവുമായ ആസിഫ് അലി മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയുടെ ഭാഗമായുള്ള സൂപ്പർ പാസ് സ്വീകരിക്കല്‍, കണ്ണൂരിലെ മുൻ ദേശീയ, സംസ്ഥാന താരങ്ങളെ ആദരിക്കല്‍ എന്നിവ നടന്നു. ആസിഫ് അലി മുൻ കാല താരങ്ങള്‍ക്ക് ഉപഹാരം നല്കി. കണ്ണൂരിലെ ഫുട്ബോള്‍ പരമ്ബരയും വീണ്ടെടുക്കാൻ കണ്ണൂർ എഫ്. സി. പ്രൈവറ്റ് ലിമിറ്റഡിന്റെ കണ്ണൂർ വാരിയേഴ്സിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ എം. പി. ഹസൻ കുഞ്ഞി പറഞ്ഞു. ലോകകപ്പില്‍ കളിക്കാനുള്ള ഇന്ത്യൻ ഫുട്ബോളിന്റെ മുന്നൊരുക്കങ്ങള്‍ക്ക് കുതിപ്പേകാൻ കണ്ണൂർ വാരിയേഴ്സിന് കഴിയുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ആസിഫ് അലി പറഞ്ഞു.
പരിപാടിയില്‍ കോച്ചുമടങ്ങിയ ആറു വിദേശ താരങ്ങള്‍ അടങ്ങിയ ടീമിന്റെ ഫോട്ടോഷൂട്ടും നടന്നു. കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലാണ് ടീം പരിശീലനം നടത്തിവരുന്നത്. കോഴിക്കോടാണ് കണ്ണൂർ വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ട്. ഡയറക്ടർമാരായ മിബു ജോസ്, നെറ്റിക്കാടൻ, സി.എ. മുഹമ്മദ് സാലിഹ്, ഡോ. അജിത്ത് ജോയ് എന്നിവരും പങ്കെടുത്തു.