കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കണ്ണൂർ ജില്ല കമ്മിറ്റി സ്വരൂപിച്ച തുക (7,27500 രൂപ) കൈമാറി.
ഫർവാനിയ ഫ്രണ്ട്ലൈൻ ഓഫിസില്‍ നടന്ന ചടങ്ങില്‍ കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ് ഷമീദ് മമ്മാകുന്ന് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് നാസർ അല്‍ മഷ്ഹൂർ തങ്ങള്‍ക്ക് തുക കൈമാറി.
സ്റ്റേറ്റ് ആക്ടിങ് ജനറല്‍ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സ്റ്റേറ്റ് ഭാരവാഹികളായ ഇക്ബാല്‍ മാവിലാടം, ഷാഹുല്‍ ബേപ്പൂർ, കണ്ണൂർ ജില്ല ജനറല്‍ സെക്രട്ടറി നവാസ് കുന്നുംകൈ, വൈസ് പ്രസിഡന്റുമാരായ കുഞ്ഞബ്ദുള്ള തയ്യില്‍ സാബിത്ത് ചെമ്ബിലോട്.
ജില്ല സെക്രട്ടറി ജാബിർ അരിയില്‍, ഉവൈസ് നാസർ അല്‍ മഷ്ഹൂർ, മണ്ഡലം നേതാക്കളായ ഹൈദർ കവ്വായി, ജസീർ വേങ്ങാട്, റുവൈസ്, എസ്. അഷ്‌റഫ്, അഷ്‌റഫ് അരിയില്‍, അഷ്‌റഫ് കുഞ്ഞിമംഗലം, അഷ്‌റഫ് ആലക്കാട്, തസ്‌ലീം, ഇബ്‌റാഹിം ചാലില്‍, ഉസ്മാൻ കണ്ണാടിപ്പറമ്ബ്, മുർഷിദ് തളിപ്പറമ്ബ് എന്നിവർ പങ്കെടുത്തു