റാസ് അല്‍ ഖൈമ: കുടുംബ വഴക്കിനിടയില്‍ ഭർത്താവിന്റെ വസ്ത്രങ്ങളും പെർഫ്യൂമുകളും കേടുവരുത്തിയതിന് യുവതിക്ക് റാസ് അല്‍ ഖൈമ മിസ്ഡിമീനേഴ്സ് കോടതി 5,000 ദിർഹം പിഴ ചുമത്തി.
ബന്ധപ്പെട്ട കോടതി ഫീസ് അടക്കാനും ഉത്തരവിട്ടു.
രണ്ട് പെണ്‍മക്കളുള്ള ദമ്ബതികള്‍ തമ്മിലെ വഴക്കാണ് കോടതിയിലെത്തിയത്. ഭർത്താവിന്റെ വസ്ത്രങ്ങള്‍ തറ വൃത്തിയാക്കാൻ ഉപയോഗിച്ചു നശിപ്പിച്ചതായി അന്വേഷണത്തില്‍ യുവതി സമ്മതിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കി.
കേടുപാടുകള്‍ സംഭവിച്ച വസ്തുക്കളുടെ വീഡിയോ, ഫോട്ടോഗ്രാഫിക് തെളിവുകള്‍ ഭർത്താവ് കോടതിയില്‍ സമർപ്പിച്ചിരുന്നു. ഭാര്യയുടെ കുറ്റസമ്മത മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.