മനാമ: സ്വർണവില ഉയർന്നുതന്നെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 29.100 ബഹ്റൈൻ ദീനാറാണ്. 24 കാരറ്റ് സ്വർണത്തി ന്റെ വില 31 ദീനാറിലെത്തി.
ബഹ്റൈനിൽ 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് വ്യാപാരികൾ പറയുന്നു. നിരക്ക് ഉയർന്നുനിൽ ക്കുന്നതിനാൽ വിപണിയിൽ ഉപഭോക്താക്കളു ടെ തിരക്ക് കുറവാണ്.
അത്യാവശ്യക്കാരല്ലാതെ മറ്റാരും ആഭരണങ്ങൾ വാങ്ങുന്നില്ല. ഭാവിയിലേക്കുള്ള സുരക്ഷിത നി ക്ഷേപമായാണ് നല്ലൊരു ശതമാനം ആളുകളും സ്വർണം വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഏ റ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനാ ണ് ആളുകൾ ശ്രമിക്കുന്നതും.
നാട്ടിൽ ലഭിക്കുന്ന സ്വർണത്തെക്കാൾ ഗുണനി ലവാരമുള്ള സ്വർണം ഇവിടെനിന്നു ലഭിക്കും എ ന്നതിനാൽ പ്രവാസികൾ നാട്ടിൽ പോകുമ്പോൾ സ്വർണം വാങ്ങാറുണ്ട്. ആഗോള യുദ്ധ സാഹച ര്യമാണ് സ്വർണ വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്നാണ് സൂചന.