പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ 6, 12 വാർഡുകളില്‍പ്പെട്ട ആണ്ടാംകോവിൻ, വണ്ണച്ചാല്‍, കുതിരമ്മൻ പ്രദേശങ്ങളില്‍ ഇരുപതോളം ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ച കുറുനരികളെ ഫോറസ്റ്റ് അധികൃതർ വെടിവച്ച് കൊന്നു.
കുറുനരികളുടെ ആക്രമണത്തെ തുടർന്നുണ്ടായ പരാതിയില്‍ തളിപ്പറമ്ബ ഫോറസ്റ്റ് റെയിഞ്ച് സ്റ്റാഫ്, കണ്ണൂർ ആർ ആർ ടി യൂണിറ്റ്, കണ്ണൂർ എഫ് ഡി എയുടെ ഫോറസ്റ്റ് വെറ്റിനറി സർജൻ എന്നിവർ ചേർന്ന് സ്ഥലത്തെത്തി സ്ഥല പരിശോധന നടത്തുകയും കുരുനരികള്‍ പ്രഥമദൃഷ്ട്യാ പേവിഷബാധ ഏറ്റവയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്.
ഇവയുടെ ജഢം പോസ്റ്റുമോർട്ടത്തിന് ശേഷം സാമ്ബിള്‍ ശേഖരിച്ച് വയനാട് പൂക്കോട് ഉള്ള വെറ്റിനറ്റി കോളേജിലേക്ക് വിദഗ്ദ പരിശോധനയ്ക്ക് അയക്കുന്നതാണെന്ന് ഡി എഫ് ഒ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരീക്ഷണത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.