പയ്യന്നൂർ : മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ പ്രവർത്തനം ആരംഭിച്ച പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോസ്‌പിസ് 31-ാമത് സെന്ററിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിവ്വഹിക്കും.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി.ഐ.മധുസൂദനൻ എം. എല്‍.എ, അഡ്വ.അബ്ദുള്‍ കരീം ചേലേരി, ഡോ.ഇ.എം.അമീറലി തുടങ്ങിയവർ പങ്കെടുക്കും പാലിയേറ്റീവ് ഹോസ്‌പീസിന്റെ കീഴിലുള്ള 70 പുരുഷ വനിതാ വോളന്റിയർമാരാണ് സേവനം അനുഷ്ഠിക്കുന്നത്.
വാർത്താ സമ്മേളനത്തില്‍ എസ്.അഷറഫ്, സി പി.അബ്ദുള്ള, വി.കെ.ഷാഫി, കാട്ടൂർ ഹംസ, കെ.പി.നാസർ, കെ. ഖലീല്‍, ഫായിസ് കവ്വായി ,എ.പി.ഹാരിസ്, കെ.പി.അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.