മാട്ടൂൽ : മാട്ടൂൽ സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഇന്ന് രണ്ട് ആടുകൾ കൊല്ലപ്പെട്ടു.
മാസങ്ങളായി ഈ ഭാഗത്ത് തെരുവ് നായകൾ ആടുകളെ ആക്രമിക്കുന്നുണ്ട്. പുള്ളോൻ ഹബീബുള്ളയുടെ ഗർഭിണിയായ ആടിനെ 1 മാസം മുൻപ് ആക്രമിച്ച് പരിക്കുകൾ ഏൽക്കുകയും, സിദ്ധീഖ് ഹംസ കുന്നുമ്മലിൻ്റെ 3 ആടുകളെ നായകൾ കൂട്ടം കൂടി എത്തി ആക്രമിക്കുകയും ചെയ്തിരുന്നു. ആടുകളെ കെട്ടിയിടുന്നതിനാൽ നായയുടെ ആക്രമത്തിൽ ആടുകൾക്ക് ഓടി രക്ഷകപ്പെടാൻ കഴിയാത്ത അവസ്ഥയാണ്.
രാവിലെയും വൈകിട്ടും ഖുവ്വത്ത് മദ്രസയിലേക്കും, സ്ക്കൂളിലേക്കും പോവുന്ന കുട്ടികൾക്കും തെരുവുനായ ഭിഷണ സൃഷ്ടിക്കുന്നുണ്ട്.
അധികാരികൾ ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്നും,വിദ്യാർത്ഥികളുടെയും ,വളർത്തു മൃഗങ്ങളുടെയും കാര്യത്തിൽ ജാഗ്രത വേണമെന്നും അറിയിക്കുന്നു