മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഷാരൂഖിനെ വെള്ളിത്തിരയില്‍ കണ്ടാല്‍ പോലും പടം ഹിറ്റാകും. അത്രയ്ക്ക് പ്രസരിപ്പുള്ള താരമാണ് അദ്ദേഹം. ഒരു ഇടവേളക്ക് ശേഷം വീണ്ടും ബോളിവുഡില്‍ സജീവമായിട്ടുണ്ട്.
ലിനിമ പോലെ ഫിറ്റ്‌നസിനും ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. സിനിമയില്‍ നിന്ന് ഇടവേള എടുത്തപ്പോഴും ഫിറ്റ്‌നസില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ദിനചര്യ വ്യക്തമാക്കിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍. നാല് മണിക്കൂറുകള്‍ മാത്രമാണ് ഉറക്കമെന്നും വര്‍ക്കൗട്ട് മുടക്കാറില്ലെന്നും താരം ‘ദി ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു..
രാവിലെ അഞ്ച് മണിമുതല്‍ ഒമ്പത് അല്ലെങ്കില്‍ പത്ത് മണിവരെയാണ് ഉറങ്ങുന്നത്. ഏകദേശം രണ്ട് മണിക്കാണ് ഷൂട്ട് കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുന്നത്.അതുകഴിഞ്ഞ് അര മണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യും. ശേഷം കുളിച്ചതിന് ശേഷം ഉറങ്ങാന്‍ പോകും. ഒരുനേരം മാത്രമാണ് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത്’- ഷാറൂഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കിങ് ആണ് എസ്. ആര്‍കെയുടെ ഏറ്റവും പുതിയ ചിത്രം. സുജയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മകള്‍ സുഹാന ഖാനും അഭിഷേക് ബച്ചനും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കന്നുണ്ട്. വില്ലനായിട്ടാണ് അഭിഷേക് എത്തുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.