ദിവസംതോറും പടികള്‍ കയറിയിറങ്ങിയാല്‍ എന്തു സംഭവിക്കും. ഇതൊരു വ്യായാമ രീതിയാണെന്ന് മുമ്പ് തന്നെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ചില അഡീഷണല്‍ നേട്ടങ്ങള്‍ കൂടിയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
അതിലൊന്നാണ് മസിലുകള്‍ അഥവാ പേശികള്‍ക്ക് ലഭിക്കുന്ന വ്യായാമം പ്രത്യേകിച്ച് കാലിലെ പേശികള്‍ക്ക് ഇതുവഴി നല്ല ശക്തി ലഭിക്കും. പടികള്‍ കയറിയിറങ്ങുന്നത് മറ്റ് വ്യായാമങ്ങള്‍ ചെയ്യുന്നതിനേക്കാളേറെ പ്രയോജനം ചെയ്യുന്നതാണ്. അധിക കലോറികളും കൊഴുപ്പുമൊക്കെ നീക്കം ചെയ്യാന്‍ ഈ വ്യായാമത്തിന് കഴിയും മാത്രമല്ല ശരീര സൗന്ദര്യം നിലനിര്‍ത്താനും പടികള്‍ കയറിയിറങ്ങുന്നത് നല്ലത് തന്നെ.
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ വ്യായാമമുറകളിലൊന്നാണ് ഇത്. ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാനും അതുവഴി അറ്റാക്കിനും സ്ര്‌ട്രൊക്കിനുമുള്ള സാധ്യതകളെ ചെറുക്കാനും ഈ വ്യായാമം നമ്മളെ സഹായിക്കുന്നു.
മാത്രമല്ല ഇതിന്റെ വലിയൊരു പ്രയോജനം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടാണ്. ടൈപ്പ് ടു ഡയബറ്റീസിനുള്ള സാധ്യതയെ വരെ ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് പടി കയറല്‍ വ്യായാമം എന്നോര്‍ക്കുക.