അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം വാടക വീട്ടില്‍ കണ്ടെത്തി. ദ്വാരക പൊലീസ് സൗത്ത്-വെസ്റ്റ് ഡല്‍ഹിയിലെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
സച്ചിൻ എന്ന യുവാവാണ് മരിച്ചത്. ഭാര്യ കാവ്യയെ(20) കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ദമ്ബതികള്‍ക്ക് കുട്ടികളില്ല.
ചെവ്വാഴ്ചയാണ് പൊലീസിന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്. യുവാവിനെ ഭാര്യ കാെലപ്പെടുത്തിയെന്നായിരുന്നു സന്ദേശം. ചാണക്യ പാലസ് 2ല്‍ പൊലീസ് എത്തുമ്ബോള്‍ മുറിയില്‍ അഴുകിയ നിലയിലായിരുന്നു സച്ചിന്റെ മൃതദേഹം. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രാഥമിക നിഗമനത്തില്‍ സച്ചിൻ 17നോ 18നോ കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് കരുതുന്നത്. ദുർഗന്ധത്തെ തുടർന്ന് വീട്ടുടമ നടത്തിയ പരിശോധനയിലാണ് മരണം അറിയുന്നത്. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. ദാമ്ബത്യ പ്രശ്നങ്ങളാകാം കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം