ഒളവട്ടൂർ ഗ്രാമത്തിൽ നിന്നും msf കാരനായിവളർന്നു മുസ്ലിം കൈരളിയുടെ അഭിമാനമായി മാറിയ പ്രകതഭനായഗോളമിസ്റ്റ്, ഗ്രന്ഥസ്കകാരൻ, രാഷ്ട്രിയ നിരീക്ഷകൻ, ചരിത്ര പണ്ഡിതൻ അക്ഷരങ്ങൾ കൊണ്ട് ചിന്തയുടെ ജാലകം തുറന്ന് വെച്ച് മുസ്ലിം രാഷ്ട്രീയതിന്റെ സാധ്യതാകളെ തന്റെ തൂലിക കൊണ്ടും നാവു കൊണ്ടും പടവളാക്കി അടർകളത്തിൽ അട രാടുമ്പോഴും വിനയംതീർത്ത വാക്കുകളും വരികളും കൊണ്ട് മുസ്ലിം രാഷ്ട്രീയയത്തെവിമർശിക്കുന്നവർക്ക് മുന്നിൽ ചരിത്രം താളുകൾ നിവർത്തിവെച്ച് ഹരിത രാഷ്ട്രീയത്തെ അടയാളപെടുത്തിയ നിസ്വാർത്ഥനായനേതാവ്…
മേച്ചേരിവിസ്മയംതീർത്തത് അക്ഷരങ്ങളെ ആയുധമാക്കി താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ആത്മാർത്ഥമായി ആരുടെ മുന്നിലും തുറന്ന് പറയുകയും എഴുതുകയും രാഷ്ട്രിയ പ്രവർത്തനം അധികാരം കൊണ്ട് അലങ്കാരം തീർക്കാതെ ആർക്കു മുന്നിലും വിനയം തീർത്തു ന്യുന പക്ഷസമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിക്കായി നിരന്തരം തൂലികചലിപ്പിച്ചും വാർത്തമാനങ്ങൾ പറഞ്ഞും എതിരാളികൾക്ക് മറുപടി പറയാൻ പോലും ഇടം നൽകാതെവിസ്മയം തീർത്തു.
മഹാനായ
സി എച്ചി ന്റെ സ്നേഹം വേണ്ടുവോളം ആ msf കാരന്നു ലഭിക്കുക മാത്രമല്ല സി. എച് നൽകിയ പ്രോത്സാഹനമാണ് മേച്ചേരി എന്ന പകരക്കാരനില്ലാത്ത എഴുത്തു കാരനാക്കി മാറ്റിയത്.
മേച്ചേരിയുടെ എഴുതിന്ന് മുന്നിൽ ആരും തോറ്റു പോവും
വാളിനെ നെക്കാൾ മൂർച്ചയാണ് ആ.. തുലികക്ക് ആ വരികൾക്ക്അഴകും അർത്ഥവും ഏറെയാണ്.
‘ശബ്ദംകൊണ്ട് അട്ടഹാസം തീർത്തു കീഴ്പ്പെടുത്തുകയോ അമാന്യമായ പഥപ്രായോഗങ്ങൾ കൊണ്ടോ ആരെയും മുറിവേൽപ്പിക്കാതെ ചരിത്രംകൊണ്ട് ചരിത്രം പറഞ്ഞു പോയ മേച്ചേരി
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേടി സ്വപ്നമാണ് ഇ.എം.എസ് അടക്കമുള്ള കമ്മ്യുണിസ്റ്റ് നേതാക്കൾക്ക് ഉശിരുള്ള മറുപടിനൽകി നിലപാടുകൾ കൊണ്ട് നിവർന്നു നിൽക്കാൻരാഷ്ട്രീയ പ്രതിസന്ധികൾ നിറഞ്ഞ വഴിയിൽ മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആത്മ വീര്യം പകർന്നുനൽകിയ നേതാവ് 90 കൾക്ക് ശേഷമുള്ള കാലുഷിതമായ അവസ്ഥകളെ നേരിട്ടത് ഞങ്ങളെ പോലുള്ള അന്നെത്തെ യൂത്തന്മാർക്ക് മറക്കുക അസാധ്യം.
സമുദായത്തിലെ ബുദ്ധിജീവി പരിവേഷക്കാർ അടക്കം തലങ്ങും വിലങ്ങുമായി വിമർശന വുമായി വെല്ലുവിളിക്കുമ്പോഴൊക്കെ പരിജയായി മേച്ചേരി ചന്ദ്രികയുടെ താളുകൾ കൊണ്ട് പ്രതിരോധം തീർത്തു മുന്നിൽഉണ്ടാവും.
ചന്ദ്രികാ പത്രത്തിന്ന് വേണ്ടി മുസ്ലിം ലീഗിന്ന് വേണ്ടി ആയുസ് മുഴുവൻ നൽകിയ നേതാവ്.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ പാലിക്കേണ്ട വിശുദ്ധി മരണവരെ കാത്തു സൂക്ഷിച്ചും, അധികാര മോഹമോ സ്ഥാനമോഹമോ ഒന്നും പ്രകടിപ്പിക്കാതെ തന്നോടപ്പം നിന്നവർ ഉയരങ്ങളിൽ എത്തിയപ്പോഴും സന്തോഷം രേഖ പെടുത്തിയും അവരുട വിജതിന്നായി പ്രവർത്തിക്കുകയും അധികാരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുന്ന വരുടെ അവസാനത്തെ വരിയിൽ പോലുംനിൽക്കാതെതാൻ വിശ്വസിച്ചു പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ ധീരമമായ ശബ്ദമായി മരണത്തിലും ചന്ദ്രികയെ ചേർത്തു പിടിച്ചു കൊണ്ട് രാമനാട്ടുകരയിൽ 2004.ഓഗസ്റ്റ് 21ന്ന് പുലർച്ചെ വാഹനാ അപകടത്തിൽ മരണപെട്ട മെച്ചേരി ഓർമയിൽ ഒരിക്കലും മായാതെ അക്ഷരങ്ങളെ പ്രണയിച്ച മെച്ചേരി നമ്മിലോടെ ജീവിക്കുമ്പോൾ അഹങ്കാരം കടുമണിയോളം പോലും കണ്ട് പിടിക്കാൻ ആർക്കും കഴിഞ്ഞില്ല വിനയംകൊണ്ട് വിജയം തീർത്ത പ്രസ്ഥാനികജീവിതം വാർത്ത മാന കാലത്ത് നമ്മിൽ മാതൃകയായിതീതീർന്നെങ്കിൽ എന്ന്ആശിച്ചു പോവുന്നു.
ആ മഹാന്റെ ഓർമക്കു മുന്നിൽ പ്രാർത്ഥനാ പൂർവ്വം…