ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ അന്തിമ പട്ടികയാകും മുമ്പേ മൃതദേഹങ്ങൾക്കായുള്ള തിരിച്ചിൽ അനൗദ്യോഗികമായി നിർത്തി സർക്കാർ.
ഓഗസ്റ്റ് എട്ട്, ഒൻപത് തിയതികളിൽ നടന്ന ജനകീയ തിരച്ചിലിന് ശേഷം ദുരന്തമേഖലയിലെ തിരച്ചിൽ മന്ദഗതിയിലായിരുന്നു.
ഇതിനെതിരേ പ്രതിഷേധമുയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും മണ്ണുമാന്തി യന്ത്രങ്ങൾ
ഉപയോഗിച്ചുള തിരച്ചിൽ പേരിന് മാത്രമായി.
ജനകീയ തിരച്ചിലിന് ശേഷം ദുരന്തമേഖലയിൽ തിരച്ചിലിനെത്തിച്ചിരുന്ന ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ അധികൃതർ പിൻവലിക്കുകയും ചെയ്തു.
നിലവിൽ ബെയ്ലി പാലം ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കുള്ള രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ മാത്രമാണ് പ്രദേശത്തുള്ളത്.
കൂടുതൽ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിയ സൂചിപാറ വെള്ളച്ചാട്ടം മുതൽ
നിലമ്പൂരിലെ മുണ്ടേരി ഫാം വരെയുള്ള ഭാഗങ്ങളിലും ചാലിയാറിന്റെ തീരങ്ങളിലും തിരച്ചിൽ തുടരണമെന്ന കാണാതായവരുടെ കുടുംബങ്ങളുടെ ആവശ്യവും അധികൃതർ പരിഗണിച്ചില്ല.
220 പൊലിസുകാരും 65 അംഗ എൻ.ഡി.ആർ.എഫ് സംഘവും 60 അംഗ അഗ്നി രക്ഷാസേനയുമാണ് ദുരന്ത മേഖലയിൽ തുടരുന്നത്. ആവശ്യമായ സജ്ജീകരണങ്ങളില്ലാത്തതിനാൽ ഇവർ ദുരന്ത മേഖലയിൽ പ്രട്രോളിങ് നടത്തുക മാത്രമാണ് ചെയ്യുന്നത്.
പ്രദേശത്തേക്കെത്തുന്നവരെ പരിശോധിക്കുന്ന ജോലിയാണ് പൊലിസ് പ്രധാനമായും ചെയ്യുന്നത്. ഇവർക്ക് പുറമേ ബെയ്ലി പാലത്തിന്റെ നിരീക്ഷണത്തിനായി മൂന്ന് സൈനികരും ചൂരൽമലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
തിരച്ചിൽ നിർത്തിയെങ്കിലും കാണാതായവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാൻ ദുരന്തം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ഇതുവരെ അധികൃതർക്കായിട്ടില്ല. ഓഗസ്റ്റ്
17ന് പ്രസിദ്ധീകരിച്ച
കാണാതായവരുടെ കരട്
പട്ടികയിൽ 119 പേരാണുള്ളത്.
ഡി.എൻ.എ ഫലം
പുറത്തുവന്നാലെ ഇതിൽ
എത്രപേർ പുത്തുമലയിലെ
പൊതുശ്മാശനത്തിൽ
സംസ്കരിച്ചിട്ടുണ്ടെന്നറിയാനാകൂ
ഡി.എൻ.എ ഫലം പൂർണമായി
പുറത്തുവന്നതിന് ശേഷവും
കാണാതായവരുടെ പട്ടികയിൽ
ആളുകളുണ്ടെങ്കിൽ ആമൃതദേഹങ്ങൾ
വീണ്ടെടുക്കാനുള്ള
അവസരമാണ് തിരച്ചിൽ
അവസാനിപ്പിച്ചതിലൂടെ
ഇല്ലാതാകുന്നതെന്നും
കുടുംബങ്ങൾ പറയുന്നു.
മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ ചുരമിറങ്ങിയതോടെ ദുരന്തബാധിതരുടെ ഒന്നാംഘട്ട പുനഃരധിവാസവും മന്ദഗതിയിലായിരിക്കുകയാണ്.