By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: യുഎഇ ഗോള്‍ഡൻ വിസ ആർക്കൊക്കെ കിട്ടും ‘ യോഗ്യത എന്താണ് അറിയാം ചിലത്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Gulf News > യുഎഇ ഗോള്‍ഡൻ വിസ ആർക്കൊക്കെ കിട്ടും ‘ യോഗ്യത എന്താണ് അറിയാം ചിലത്
Gulf News

യുഎഇ ഗോള്‍ഡൻ വിസ ആർക്കൊക്കെ കിട്ടും ‘ യോഗ്യത എന്താണ് അറിയാം ചിലത്

MattulLive
Last updated: August 21, 2024 9:54 am
MattulLive
2 Min Read
SHARE

ദുബായിലേക്ക് ആകർഷിക്കപ്പെടുകയാണ് ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുന്ന യുവത്വം ഇപ്പോള്‍. കൂടാതെ, വീസ നിയമങ്ങളിലെ പുരോഗമനപരമായ യുഎഇയുടെ നിലപാടും ഒരു പ്രധാന ഘടകമാണ്.

2019 ല്‍ ആണ് യുഎഇ ഗോള്‍ഡൻ വീസ അവതരിപ്പിച്ചത്. ഇത് നിരവധി നിക്ഷേപകരെയും ആരോഗ്യ – ശാസ്ത്രരംഗത്തെ പ്രതിഭകളെയും യുഎഇയിലേക്ക് എത്തിച്ചു. ദുബായില്‍ മാത്രമല്ല അബുദാബി, അജ്മാൻ, ഫുജൈറ, റാസല്‍ ഖൈമ, ഷാർജ, ഉമ്മുല്‍ ഖുവൈൻ എന്നീ യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍ ജോലി ചെയ്യാനും നിക്ഷേപിക്കാനും ഗോള്‍ഡൻ വീസ അവസരം നല്‍കുന്നു

ഗോള്‍ഡൻ വീസ
സമ്ബന്നരായവർക്കും ഏതെങ്കിലും മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവർക്കുമാണ് പൊതുവേ ഗോള്‍ഡൻ വീസ ലഭിക്കുന്നത്. ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്ന ഡോക്ടർമാർ, അഭിനയരംഗത്തുള്ളവർ എന്നിവർക്കും ഗോള്‍ഡൻ വീസ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി എളുപ്പത്തില്‍ ലഭിക്കാറുണ്ട്. സാധാരണഗതിയില്‍ അഞ്ചുവർഷത്തേക്കും 10 വർഷത്തേക്കും ആണ് ഗോള്‍ഡൻ വീസ നല്‍കുന്നത്. കാലാവധി പൂർത്തിയായാലും സ്വയമേവ ഗോള്‍ഡൻ വീസ പുതുക്കി ലഭിക്കും എന്നതാണ് മറ്റൊരു പ്രധാന ആകർഷണം. യുഎഇയുടെ പ്രധാന വരുമാന മാർഗം ഓയിലാണ്. എന്നാല്‍ ഓയിലിനെ ആശ്രയിക്കുന്നതു കുറയ്ക്കാനും ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്താനും ലക്ഷ്യം വച്ചുകൊണ്ടാണ് ഗോള്‍ഡൻ വീസയുമായി യുഎഇ എത്തുന്നത്. വ്യവസായികളുടെയും പ്രതിഭാശാലികളുടെയും ഒരു ആഗോള ഹബ്ബായി യുഎഇയെ മാറ്റുക എന്നതാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം.

പ്രധാന ഉപയോഗങ്ങള്‍
പ്രാദേശിക സ്‌പോണ്‍സർ ഇല്ലാതെ തന്നെ ദീർഘകാലം യുഎഇയില്‍ താമസിക്കുന്നതിന് ഗോള്‍ഡൻ വീസ അവസരം ഒരുക്കുന്നു. ഗോള്‍ഡൻ വീസ കൈവശമുള്ളവർക്ക് ഏത് സമയത്തും യുഎഇയിലേക്കും യുഎഇയില്‍ നിന്ന് പുറത്തേക്കും സഞ്ചരിക്കാവുന്നതാണ്. ഇതിലെ മറ്റൊരു പ്രധാന ആകർഷണം എന്നു പറയുന്നത് ഏറ്റവും അടുത്ത ബന്ധുക്കളെയും ഗോള്‍ഡൻ വീസ കൈവശമുള്ള ആള്‍ക്ക് സ്‌പോണ്‍സർ ചെയ്യാവുന്നതാണ്. അതുമാത്രമല്ല, ബിസിനസ് നടത്താനും തൊഴിലുടമകളെ തിരഞ്ഞെടുക്കാനും ഗോള്‍ഡൻ വീസ സ്വാതന്ത്ര്യം നല്‍കുന്നു. സംരംഭകർക്കു തൊഴില്‍പരമായ ഉയർച്ചയും വളർച്ചയും നേടിയെടുക്കാനും ഇത് സഹായിക്കുന്നു. കുടുംബാംഗങ്ങളെ മാത്രമല്ല വീട്ടുജോലിക്കാരെയും സ്‌പോണ്‍സർ ചെയ്യാനും ഗോള്‍ഡൻ വീസ ഉടമകള്‍ക്കു കഴിയും.

ഗോള്‍ഡൻ വീസ ലഭിക്കുന്നതിനുള്ള യോഗ്യത
വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവർക്ക് ഗോള്‍ഡൻ വീസയ്ക്ക് അപേക്ഷിക്കുന്നതാണ്. ഡോക്ടർമാർ, എഞ്ചിനീയർമാർ, കലാരംഗത്തും അഭിനയരംഗത്തും പ്രവർത്തിക്കുന്നവർ, നിക്ഷേപകർ, കായികതാരങ്ങള്‍, ശാസ്ത്രജ്ഞർ, എൻജിനിയറിങ്- ശാസ്ത്ര മേഖലകളിലെ വിദഗ്ധർ, പ്രതിഭാശാലികളായ വിദ്യാർഥികള്‍, പൊതുനിക്ഷേപകർ, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ എന്നീ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ളവർക്കു യുഎഇ ഗോള്‍ഡൻ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ശാസ്ത്ര കൗണ്‍സിലുകളില്‍ നിന്നും അനുമതി ആവശ്യമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ക്കും കലാസാംസ്‌കാരിക വകുപ്പില്‍ നിന്ന് അനുമതി ആവശ്യമുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്കു ഡിഗ്രിയും അഞ്ചുവർഷത്തെ പരിചയവും അമ്ബതിനായിരം ദിർഹം ശമ്ബളവും വേണം. നിക്ഷേപകർ രണ്ടു മില്യൻ ദിർഹം നിക്ഷേപിക്കുകയും സ്വന്തമായി ബിസിനസ് നടത്തുകയും വേണം. അല്ലെങ്കില്‍ 25,0000 ദിർഹം നികുതിയായി അടയ്ക്കണം. സംരംഭകർക്ക് കൃത്യമായ അംഗീകാരങ്ങളോടെ, 5,00,000 ലക്ഷം ദിർഹം മൂല്യമുള്ള പ്രോജക്‌ട് കൈവശം ഉണ്ടായിരിക്കണം.

യുഎഇ സർക്കാരിന്റെ ഔദ്യോഗിക പോർട്ടല്‍ മുഖേനയാണ് യുഎഇ ഗോള്‍ഡൻ വീസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് ‘വണ്‍ ടച്ച്‌’ഗോള്‍ഡൻ വീസ സേവനം ഉപയോഗിച്ച്‌ റജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും കഴിയും.

You Might Also Like

അബൂദബിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മംഗലാപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും

ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്ക് മദ്യക്കടത്ത് വ്യാപകം; പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ മലയാളികളും

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടുറോഡിലെ സൗദി എയര്‍ലൈൻസ് വിമാനം

മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!

യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളില്‍ പരീക്ഷ ഒഴിവാക്കുന്നു

TAGGED:golden visa uaeGulf News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article രാത്രി രണ്ട് മണിക്ക് ശേഷം വ്യായാമം; ഉറക്കം രാവിലെ നാലിന്; കാര്യമായ ഭക്ഷണം ഒരുനേരം മാത്രം; ദിനചര്യയെ കുറിച്ച് ഷാറൂഖ് ഖാന്‍
Next Article റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് സുഹ്റാബി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

ജീവന് അപകടമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപകരണങ്ങളും വിറ്റാല്‍ ഇനി കടുത്ത ശിക്ഷ.

MattulLive MattulLive August 17, 2024
Gulf News

കുവൈത്തില്‍ സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരേ ലൈംഗികാതിക്രമം; പ്രവാസി സെക്യൂരിറ്റി ഗാര്‍ഡിന് വധശിക്ഷ

MattulLive MattulLive August 27, 2024
Gulf News

ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

MattulLive MattulLive August 18, 2024
Gulf News

കെ എം സി സി വയനാട് പുനരധിവാസം: സെൻട്രല്‍ മാര്‍ക്കറ്റും മനാമ സുഖും പങ്കാളികളായി

MattulLive MattulLive August 24, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account