കേരളത്തിലെ സ്വർണ്ണ വിലയില്‍ (Gold Rate) കുറവ്. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇന്ന് ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വില.
അന്താരാഷ്ട്ര തലത്തില്‍, സ്വർണ്ണം (International Gold Rate) വ്യാഴാഴ്ച്ച രാവിലെ താഴ്ച്ചയിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിലും (Silver Rate) ഇന്ന് താഴ്ച്ചയുണ്ട്
ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയില്‍ വലിയ വർധനയുണ്ടായിരുന്നു.
പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമായിരുന്നു വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്. കൂടാതെ കേന്ദ്ര ബജറ്റിന് ശേഷമുള്ള ഉയർന്ന നിരക്കും ഇതാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് പവന് ആകെ 1,320 രൂപയും, ഗ്രാമിന് 165 രൂപയും വില കൂടിയതിന് ശേഷമാണ് ഇപ്പോള്‍ നിരക്കുകള്‍ ചെറിയ തോതില്‍ കുറഞ്ഞിരിക്കുന്നത്. ഈ മാസം 7,8 തിയ്യതികളിലാണ് ആഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്കുകള്‍.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തില്‍, വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നഷ്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔണ്‍സിന് 12.23 ഡോളർ (0.49%) താഴ്ന്ന് 2,500.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
നിലവില്‍ ആഗോള സ്വർണ്ണ വില 2,500 ഡോളറില്‍ പിന്തുണ നേടുന്നതായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം അവസാനത്തോെടെ സ്വർണ്ണ വില 2,400 ഡോളർ മറികടക്കുമെന്നായിരുന്നു പ്രമുഖ ഏജൻസികള്‍ കണക്കു കൂട്ടിയിരുന്നത്.
എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ഈ വർഷത്തിന്റെ ആദ്യ പകുതിയില്‍ത്തന്നെ സ്വർണ്ണ വില 2,500 ഡോളർ നിലവാരം ചരിത്രത്തില്‍ ആദ്യമായി മറികടന്നത് കഴിഞ്ഞ വാരമാണ്.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 91.90 രൂപയാണ് വില. 8 ഗ്രാമിന് 735.20 രൂപ,10 ഗ്രാമിന് 919 രൂപ,100 ഗ്രാമിന് 9,190 രൂപ, ഒരു കിലോഗ്രാമിന് 91,900 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.