ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം.ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.
ഇന്ത്യയ്‌ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്‌ക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും.
2023ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലുണ്ട്. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യക്കാരാണ്. പുതിയ വിസ രഹിത നയം കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ശ്രീലങ്ക നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. 2023 ഒക്ടോബറില്‍, ഇന്ത്യയില്‍ നിന്നും മറ്റ് ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ ഫീസ് രാജ്യം ഒഴിവാക്കിയിരുന്നു. ഈ നയം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തു.
സൗദി, യുകെ, ചൈന, യുഎസ്, ഇന്ത്യ, ജർമ്മനി, നെതർലാൻഡ്‌സ്, ബെല്‍ജിയം, സ്പെയിൻ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, യുഎഇ, നേപ്പാള്‍, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രായേല്‍, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്