കോഴിക്കോട്: ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്നും ലഹരിമരുന്ന് എത്തിച്ച വില്‍പ്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് ഇയാള്‍. രഹസ്യ വിവരത്തെത്തുടർന്ന് കോഴിക്കോട് എക്സൈസ് കമ്മീഷണർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്