ലഖ്നൗ: ആഗ്രയില്‍ 16 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുൻ ബി.ജെ.പി നേതാവിൻ്റെ ഡ്രൈവർ ഭീം അറസ്റ്റില്‍.
പ്രേംചന്ദ് കുശ്‌വാഹ എന്ന നേതാവിൻ്റെ ഡ്രൈവറാണ് ഭീം. സംഭവത്തില്‍ പ്രേംചന്ദിന്റെ ബന്ധുവായ ആകാശിനുംപങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
“ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ബന്ധുവിൻ്റെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, കുറ്റം ചെയ്തയാരെയും വെറുതെ വിടില്ല. കുട്ടിയുടെ വൈദ്യപരിശോധന നടത്തി.
പ്രതിയെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു”.- അസിസ്റ്റൻ്റ് കമ്മീഷണർ സുകന്യ ശർമ പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ ആഗ്ര യൂണിറ്റിൻ്റെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രേംചന്ദ് കുശ്‌വാഹക്ക് പാർട്ടിയുമായി നിലവില്‍ ബന്ധമില്ലെന്ന് ബി.ജെ.പി അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ രണ്ട് വർഷം മുമ്ബ് ഇയാളെ പാർട്ടി പുറത്താക്കിയെന്ന് ബി.ജെ.പി ആഗ്ര യൂണിറ്റ് മേധാവി ഗിരിരാജ് കുശ്വാഹ പറഞ്ഞു