വയനാടിന്റെ മണ്ണിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ച പടപ്പേങ്ങാട് ശാഖ വൈറ്റ് ഗാർഡ് അംഗങ്ങളായ സലീം, നജീബ്, മുഖ്യ പ്രഭാഷകൻ ജംഷീർ ആലക്കാട് എന്നിവരിലൂടെ വയനാടിന്റെ സങ്കടങ്ങളും നൊമ്പരങ്ങളും ഹൃദയത്തിലേറ്റി പടപ്പേങ്ങാട് ശാഖ പ്രവർത്തകർ
പടപ്പേങ്ങാട് ശാഖ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽശിഹാബ് തങ്ങൾ അനുസ്മരണവും, വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സും, ദുരന്ത മേഖലയിൽ സ്തുതിർഹമായ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു,
സി അസ്ലമിന്റെ അധ്യക്ഷതയിൽ അഷ്റഫ് മടക്കാട് ഉദ്ഘാടനം ചെയ്തു,കെ മുസ്തഫ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി, ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി, അബ്ദുള്ള മാവിച്ചേരി, വാർഡ് മെമ്പർ ഫസീല സംശീർ എന്നിവർ ആശംസ അർപ്പിച്ചു,ബി സക്കരിയ സ്വാഗതവും സംഷീർ ലത്തീഫ് നന്ദിയും പറഞ്ഞു.