താലിച്ചരട് കഴുത്തില്‍ മുറുക്കി ഭർത്താവിനെ കൊന്നു യുവതി അറസ്റ്റില്‍ ചെന്നൈ നഗരസഭയില്‍ കരാർത്തൊഴിലാളിയായ നാഗമ്മാളാണ് (35) ഭർത്താവ് മണിവണ്ണനെ (28) കൊലപ്പെടുത്തിയത് .
അതേസമയം , മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിച്ചപ്പോള്‍ ആത്മരക്ഷാർഥമാണ് കഴുത്തില്‍ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യയുടെ മൊഴി. ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിലായിരുന്നു ദമ്ബതികള്‍ താമസിച്ചിരുന്നത്.
ഇതിനുമുൻപ് രണ്ടുവിവാഹം കഴിച്ചയാളാണ് പല്ലവംശാല സ്വദേശിയായ നാഗമ്മാള്‍. കഴിഞ്ഞദിവസം മണിവണ്ണൻ മദ്യപിച്ച് വീട്ടിലെത്തിയഹിയത്തിനെ നാഗമ്മാള്‍ ചോദ്യംചെയ്തു. ഇത് വഴക്കില്‍ കലാശിക്കുകയും , തുടർന്ന് കയ്യാങ്കളിയിയില്‍ എത്തുകയുമായിരുന്നു. അതിനിടെയാണ് താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തില്‍ മുറുക്കിയത്. ശ്വാസംമുട്ടി മണിവണ്ണൻ ബോധരഹിതനായി വീണപ്പോള്‍ നാഗമ്മാള്‍ സഹോദരി അഭിരാമിയെ വിവരമറിയിച്ചു.
അഭിരാമിയും ഭർത്താവ് നന്ദകുമാറുംചേർന്ന് മണിവണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നാഗമ്മാള്‍ പറഞ്ഞത്. കഴുത്തില്‍ അടയാളം കണ്ട് ചോദ്യംചെയ്തപ്പോഴാണ് മരണകാരണം വെളിപ്പെടുത്തിയത്.