പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ UPIയില്‍ ക്രെഡിറ്റ് ലൈന്‍ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍.
ക്രെഡിറ്റ് ലൈന്‍ ഉപയോഗിക്കുന്ന വിധം
♦ മൊബൈലില്‍ ഫോണ്‍പേ ആപ്ലിക്കേഷന്‍ തുറക്കുക. ഇടത് വശത്തുള്ള പ്രൊഫൈല്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക
♦ ഇതില്‍ നിങ്ങളുടെ ക്രെഡിറ്റ് ലൈന്‍ ലഭ്യമായിട്ടുള്ള ബാങ്ക് തെരഞ്ഞെടുക്കുക
♦ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്
♦ ലിങ്ക് ചെയ്തശേഷം UPI പിന്‍ സെറ്റ് ചെയ്യുക. ഇതോടെ പെയ്‌മെന്റ് ഓപ്ഷനായി ക്രെഡിറ്റ് ലൈന്‍ ആക്ടീവാകും.