കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്.
ഇരുവരും തമ്മിലുളള തര്‍ക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. വയറിനു പരിക്കേറ്റ നവീന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇരുവരും ജ്യേഷ്ഠാനുജത്തിമാരുടെ മക്കളാണ്. മദ്യപിക്കുന്നതിനിടെയായിരുന്നു തർക്കവും ആക്രമണവും. ഇവർ തമ്മില്‍ മുമ്ബും വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.